റാന്നി : യുവാക്കൾ സഞ്ചരിച്ച ബൈക്കിന് കെ.എസ്.ആർ.ടി.സി.ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് റാന്നി ഡിപ്പോയ്ക്കുള്ളിൽ അതിക്രമിച്ച് കയറി ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ റാന്നി പൊലീസ് പിടികൂടി. റാന്നി മണിമലേത്ത് കാലായിൽ വീട്ടിൽ നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്. സെപ്റ്റംബർ അഞ്ചിന് രാവിലെയായിരുന്നു സംഭവം. ജീവനക്കാരുടെ പരാതിയിൽ സി.സിടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാന്നി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |