തിരുവല്ല: കടപ്ര പഞ്ചായത്തിലെ തകർന്ന റോഡുകൾ അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് ജനസഭ നടന്നു. കീച്ചേരിവാൽക്കടവ് റോഡ്, ഉപദേശിക്കടവ് പാലം റോഡ്, സൈക്കിൾമുക്ക് – തേവേരി റോഡ് എന്നിവ ഉൾപ്പെടെയുള്ള റോഡുകളുടെ തകർച്ചകാരണം ജനങ്ങൾ ദുരിതത്തിലാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനും ജനസഭ തീരുമാനിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിലംഗം മധു പരുമല ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എം.വി മുരളി അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണ, വൈസ് പ്രസിഡന്റുമാരായ ഗീതാലക്ഷ്മി, ജയൻ ജനാർദ്ദനൻ, അജി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് മേപ്രശേരിൽ, ജനറൽസെക്രട്ടറി തോമസ് ടി.വർഗീസ്, ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് മൂത്തൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് നിധിൻപ്രസാദ്, ഐടി ആൻഡ് സോഷ്യൽ മീഡിയ കൺവീനർ പ്രവീൺ, യുവമോർച്ച ജില്ലാവൈസ് പ്രസിഡന്റ് രാജശ്രീ ആർ.നായർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് അലക്സാണ്ടർ ഫിലിപ്പ്, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഉഷ പെരുമാൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |