പത്തനംതിട്ട : മലയാള ദിനാചരണത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് സർക്കാർ ജീവനക്കാർക്കായി കഥ, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ രണ്ടിന് കളക്ടറേറ്റിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, പെൻ നമ്പർ, ഫോൺ നമ്പർ, ഓഫീസ് വിലാസം എന്നിവ 9447667716 ഫോൺ നമ്പരിലേക്ക് വാട്സാപ് ചെയ്തോ pathanamthittadio37@gmail.com ലേക്ക് ഇമെയിൽ ചെയ്തോ നവംബർ ഒന്നിനു മുമ്പായി രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |