പത്തനംതിട്ട : തദ്ദേശസ്വയംഭരണ വകുപ്പ് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ തസ്തികകളിൽ നിയമനം നടത്തും. സിവിൽ എൻജിനീയറിംഗ് ബിരുദം, മൂന്ന് വർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ലോമ/ ഐ.ടി.ഐയും പ്രവൃത്തി പരിചയവും/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി 30ന് ഉച്ചയ്ക്ക് രണ്ടിന് കുറ്റൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0469 - 2614387.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |