പത്തനംതിട്ട : ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചുകളിലും 2027-29 വർഷം അറിയിക്കാൻ സാദ്ധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താത്കാലിക സെലക്ട് ലിസ്റ്റ് തയാറാക്കി. ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in ലൂടെയോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകൾ സംബന്ധിച്ച പരാതികൾ ഉള്ള പക്ഷം നവംബർ 18 ന് മുമ്പ് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0468 - 2222745.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |