പ്രമാടം : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തനത് മത്സ്യ വിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി അച്ചൻകോവിലാറ്റിലെ പ്രമാടം ഗ്രാമപഞ്ചായത്ത് വലഞ്ചുഴി കടവിൽ ഒന്നര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എം.കെ.മനോജ്, പ്രസന്നകുമാരി, ലൂയിസ്.പി.സാമുവൽ, മിലി ഗോപിനാഥ്, പി.കെ.രഞ്ജിനി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |