തിരുവല്ല : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരുവല്ല വെസ്റ്റ് ഡിസ്ട്രിക്റ്റ് സമ്മേളനം പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. അഡ്വ.കെ.യു ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ഫാ.വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.നേഹ മാത്യു ക്ലാസെടുത്തു. യുവജന പ്രസ്ഥാനം മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ഡോ.കുര്യൻ ദാനിയേൽ, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിബിൻ മാത്യു, വികാരി ഫാ.പി.ടി.നൈനാൻ, യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോജി പി.തോമസ്, ഭാരവാഹികളായ ജോജി ജോർജ്, രോഹിത് ജോൺ, ജോയൽ വർഗീസ്, എബിൻ ഗീവർഗീസ്, ജെസ്ലിൻ ജെയിംസ്, ജെഫി ജോർജ് ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |