പത്തനംതിട്ട: വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി എം.എ അബ്ദുൽ റഹീം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിജിലൻസ് ഉദ്യോഗസ്ഥർ, പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ, കാതോലിക്കേറ്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. തുടർന്ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി അഴിമതി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി രാജേഷ് കുമാർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |