
പത്തനംതിട്ട : ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രമാടം പ്രഗതി സ്‌കൂളിൽ കുട്ടികൾക്കായി മാതൃകാ തിരഞ്ഞെടുപ്പ് നടത്തി. രാജ്യത്ത് എങ്ങനെയാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നതെന്നും ഭരണകർത്താക്കളെ നമ്മൾ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നതെന്നും മനസിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. കുട്ടികളിൽ നിന്ന് പ്രതിനിധികളായി നാലുപേർ മൽസര രംഗത്തുണ്ടായിരുന്നു. സ്ഥാനാർത്ഥികൾ തങ്ങളുടെ ആശയങ്ങളും സ്‌കൂളിനായി ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വോട്ടർമാരായ കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു കൊണ്ടുള്ള മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയും അരങ്ങേറി. ക്ലാസുകൾ തോറുമുള്ള വാശിയേറിയ പ്രചാരണത്തിനും ശേഷമായിരുന്നു ഇലക്ഷൻ നടന്നത്. കുട്ടികൾ തന്നെ പോളിംഗ് ഉദ്യോഗസ്ഥരായ പോളിംഗ് സ്റ്റേഷനിൽ കുട്ടികൾ അവരുടെ ഐ.ഡി കാർഡുമായെത്തി, വിരലിൽ മഷി പുരട്ടി ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെ വോട്ടു രേഖപ്പെടുത്തി.
കുട്ടികളിൽ പൗരബോധം വളർത്താനും വോട്ടുചെയ്യുക എന്നത് നമ്മുടെ മൗലികാവകാശമാണ് എന്നു മനസിലാക്കാനും നേതൃത്വഗുണം വളർത്താനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കാനുമുള്ള ജനാധിപത്യ രീതി കുട്ടിക്കാലത്ത് തന്നെ പഠിക്കാനും ഈ തിരഞ്ഞെടുപ്പ് പ്രക്രിയ കൊണ്ട് സാധിച്ചു. പ്രിൻസിപ്പൽ എം.കെ.ബിന്ദു, അദ്ധ്യാപകരായ രമ്യ.കെ , അമൃത കൃഷ്ണൻ, സൗമ്യ സുരേഷ്, ഹിമ.ജെ എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
ചെയർമാനായി എ.ആര്യനും വൈസ് ചെയർമാനായി എ.ശിവാനന്ദയും തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |