
പത്തനംതിട്ട : വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യാ സഖ്യം ഡൽഹിയിൽ സംഘടിപ്പിക്കുന്ന 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' റാലിയിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പ്രാതിനിധ്യം തീരുമാനിക്കുന്നതിന് ഡി.സി.സി നേതൃയോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം എ.ഐ.സി.സി നിരീക്ഷകനും കർണ്ണാടക മുൻ മന്ത്രിയുമായ എച്ച്.കെ.പാട്ടീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |