
ചിറ്റാർ : ചിറ്റാറിൽ വയലാർ അനുസ്മരണ സന്ധ്യ ശനിയാഴ്ച വൈകിട്ട് 3 മുതൽ നടക്കും. ഇന്ദ്രവല്ലരി എന്ന പേരിൽ പുരോഗമന കലാസാഹിത്യസംഘം പെരുനാട് ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ ഒരുക്കുന്ന സാംസ്കാരിക സന്ധ്യയിൽ പുരോഗമന കലാസാഹിത്യസംഘം പത്തനംതിട്ട ജില്ലാസെക്രട്ടറി അഡ്വക്കറ്റ് സുധീഷ് വെൺപാല
അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പിന്നണിഗായകരും കവികളും ചേർന്ന് വയലാർ കവിതകളും ചലച്ചിത്ര ഗാനങ്ങളും അവതരിപ്പിക്കും. വയലാർ ഗാനങ്ങളും കവിതകളും ആലപിക്കാൻ അവസരം ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |