
റാന്നി: ജില്ലാ മാനസികാരോഗ്യ വകുപ്പും റാന്നി ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തിന്റെ കീഴിലുള്ള അങ്കണവാടി ടീച്ചർമാർ, സ്കൂൾ അദ്ധ്യാപകർ, ആശ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കായി സമ്പൂർണ്ണ മാനസികാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദുമോൾ അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ്.ടി.ജെ ഉദ്ഘാടനം ചെയ്തു. ജില്ലാ എസ്.എം.എ ഓഫീസർ ഡോ.സുമിത് കോശി പരിശീലന ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് മെമ്പർമാരായ സുനജമോൾ, ദിലീപ് പി.ഫിലിപ്പ്, രമ്യമോൾ, ഓമന ശ്രീജിത്ത്, ശ്യാമള വാസുദേവൻ, സാബു ഏബ്രഹാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |