
കോന്നി : ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കോന്നി പെരിഞ്ഞൊട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മൈന്റിന് കീഴിലുള്ള കോളേജ് ഒഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയുടെ നവീകരിച്ച കെട്ടിടം നവംബർ രണ്ടിന് വൈകിട്ട് 3.30ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി വിഹിതം ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും ക്ലാസുകളും ഉൾപ്പെടുത്തി കെട്ടിടം നവീകരിച്ചത്. എം.ജി സർവകലാശാല പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |