SignIn
Kerala Kaumudi Online
Friday, 30 October 2026 12.27 AM IST

ശബരിമല തീർത്ഥാടനം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം ചെലവിട്ട് താത്കാലിക ഒരുക്കങ്ങൾ

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർത്ഥാടനകാലത്തെ താൽക്കാലിക ഒരുക്കങ്ങൾക്കായി റെയിൽവേ ബോർഡ് 50 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തതായി കൊടിക്കുന്നിൽ സുരേഷ് എം.പി പത്രസമ്മേളനത്തിൽ അറിയിച്ചു.

റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് താത്കാലിക ഒരുക്കങ്ങൾക്കായി തുക അനുവദിച്ചത്. ആദ്യമായാണ് റെയിൽവേ ബോർഡ് നേരിട്ട് ചെങ്ങന്നൂർ സ്റ്റേഷനിൽ തീർത്ഥാടനകാല ഒരുക്കങ്ങൾക്കായി ഫണ്ട് അനുവദിക്കുന്നത്. മുൻകാലങ്ങളിൽ ഡിവിഷണൽ റെയിൽവേ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

അഞ്ചിന് ദേവസ്വം മന്ത്രി കെ.മുരളീധരൻ എത്തുന്നതോടെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ക്ഷേത്രത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളിലും അയ്യപ്പഭക്തർക്കായി ഒരുക്കേണ്ട സൗകര്യങ്ങളിലും അന്തിമ തീരുമാനമുണ്ടാകും. ഇതിനാവശ്യമായ നിർദേശങ്ങൾ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും എം.പി പറഞ്ഞു.

സ്പെഷ്യൽ ട്രെയിനുകൾ ചെങ്ങന്നൂരും

പിന്നിട്ട് യാത്ര തുടരണം

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ റെയിൽവേ സോണുകളിൽനിന്നായി ഏകദേശം 140 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ചില ട്രെയിനുകൾ കോട്ടയത്ത് യാത്ര അവസാനിപ്പിക്കുന്നുണ്ട്. ചെങ്ങന്നൂരിലേക്കും പന്തളത്തേക്കും എത്തേണ്ട അയ്യപ്പഭക്തർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. എല്ലാ സ്പെഷ്യൽ ട്രെയിനുകളും ചെങ്ങന്നൂർ സ്റ്റേഷൻ പിന്നിട്ട് കൊല്ലത്തോ തിരുവനന്തപുരത്തോ സർവീസ് അവസാനിപ്പിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.പി പറഞ്ഞു.

ആലപ്പുഴ വഴി സർവീസ് നടത്തുന്ന മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസ് ട്രെയിനുകളിലും കോട്ടയം വഴി ചെങ്ങന്നൂരിലെത്തുന്ന മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസ് ട്രെയിനുകളിലും നിലവിലുള്ള ഐ സി എഫ് കോച്ചുകൾക്ക് പകരം വിസ്റ്റോറ കോച്ചുകൾ ഏർപ്പെടുത്തും.

കൊടിക്കുന്നിൽ സുരേഷ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL