തടിയൂർ: തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക വാണിഭം ആരംഭിക്കുന്നതിന് മുന്നോടിയായി തകർന്നുകിടക്കുന്ന റോഡുകൾ പുനർ നിർമ്മിക്കണമെന്നും കേടായ വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തെള്ളിയൂർ ഏരിയാ കമ്മിറ്റി പരാതി നൽകി.
കേടായ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കാത്തത് രാത്രികാലങ്ങളിൽ പ്രദേശം ഇരുട്ടിലാകുന്നതിന് കാരണമാകുന്നു. വൃശ്ചിക വാണിഭത്തിന് മുന്നോടിയായി തെള്ളിയൂർ ക്ഷേത്രത്തിലേക്കെത്തുന്ന മുഴുവൻ റോഡുകൾ പുനർ നിർമ്മിക്കുകയും വഴിവിളക്കുകൾ തെളിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ബി.ജെ.പി തെള്ളിയൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |