ഇലവുംതിട്ട : മെഴുവേലി സർവീസ് സഹകരണ ബാങ്കിലെ വായ്പാ ഇടപാടുകൾ അടക്കം സഹരണ മേഖലയിലെ വിവിധ പരാതികൾ വിജിലൻസ് അന്വേഷിക്കും. പൊതുപ്രവർത്തകനായ ഇലവുംതിട്ട വിളയിൽ വീട്ടിൽ വി.കെ.ജയചന്ദ്രൻ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നകിയത്. പരാതികൾ മുഖ്യമന്ത്രി വിജിലൻസിന് ആന്റ് ആന്റി കറപ്ഷൻ വിഭാഗത്തിന് കൈമാറിയതോടെയാണ് അന്വേഷണത്തിന് വഴിതെളിഞ്ഞത്. വായ്പാ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട വിവേചനം, സഹരണ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകൾ, മെഴുവേലി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിനുണ്ടായ നഷ്ടം, നീതിമെഡിക്കൽ സ്റ്റോർ അടച്ചിട്ട സംഭവം, വായ്പകളിൽ സർക്കാർ പ്രഖ്യാപിച്ച ആശ്വാസ നടപടികൾ പാലിക്കാതെയുള്ള ജപ്തി എന്നിവ സംബന്ധിച്ചാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |