SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

സഹജീവികളോട് കരുണയോടെ പെരുമാറുന്നതാണ് യഥാർത്ഥ ഭക്തി: മമ്മൂട്ടി

22
തീർത്ഥാടനവാരാഘോഷ സമാപന സമ്മേളനം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

പരുമല: സഹജീവികളോട് കാരുണ്യത്തോടെ പെരുമാറുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് നടൻ മമ്മൂട്ടി. പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടനവാരാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിനിമാതാരം എന്നതിനപ്പുറത്തേക്ക് തനിക്ക് മുൻഗണന നൽകുന്നതിൽ മലങ്കരസഭയോടും കാതോലിക്കാ ബാവായോടും നന്ദിയുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. തീർത്ഥാടനവാരാഘോഷ സമാപന സമ്മേളനം മലങ്കരസഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു. അഭിനയമികവിനപ്പുറം ആത്മീയനിറവുള്ള ആളാണ് മമ്മുട്ടിയെന്നും അദ്ദേഹത്തിന്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന രണ്ടു കോടി രൂപയുടെ സൗജന്യ ക്യാൻസർ ചികിത്സാപദ്ധതിയായ സുകൃതം 2.0വേദിയിൽ പ്രഖ്യാപിച്ചു. പരുമല ആശുപത്രി സി.ഇ.ഒ.ഫാ.എം.സി.പൗലോസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കാതോലിക്കാ ബാവ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ഗ്രന്ഥം ചടങ്ങിൽ മമ്മൂട്ടി പ്രകാശനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ., അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ, ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം,അഡ്വ.ബിജു ഉമ്മൻ, ഫാ.യാക്കോബ് തോമസ് റമ്പാൻ, ഫാ.അലക്സാണ്ടർ ഏബ്രഹാം, റവ.രാജൻ മാത്യു കോർഎപ്പിസ്കോപ്പാ, ഫാ.മാത്യു ഏബ്രഹാം തലവൂർ, മത്തായി ടി.വർഗീസ്, മാത്യു ഉമ്മൻ അരികുപുറം,ജോസ് പുത്തൻപുരയിൽ, മനോജ് പി. ജോർജ് പന്നായികടവിൽ, ഗീവർഗീസ് യോഹന്നാൻ, ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, റോയ് എം.മാത്യു മുത്തൂറ്റ്, റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL