SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

തരിപ്പണമായി മൂന്നാളം - കൊട്ടുച്ചിറപ്പടി റോഡ് , കരാറുകാരന്റെ മെല്ലെപ്പോക്ക്

road-
മൂന്നാളം എൽ.പി സ്കൂൾ - കൊട്ടുച്ചിറപ്പടി റോഡ്

അടൂർ : അടൂർ നഗരസഭ പരിധിയിലുള്ള മൂന്നാളം എൽ.പി സ്കൂൾ - കൊട്ടുച്ചിറപ്പടി റോഡ് തരിപ്പണമായി. കരാറുകാരന്റെ മെല്ലെപ്പോക്കാണ് നിർമ്മാണ ഇഴയാൻ കാരണമെന്നാണ് വാർഡ് കൗൺസിലറും നാട്ടുകാരും പറയുന്നത്. എട്ടു ലക്ഷം രൂപയ്ക്കാണ് റോഡ് നവീകരണത്തിന്റെ ടെൻഡർ എടുത്തിരിക്കുന്നത്. പലതവണ നഗരസഭ അധികൃതർ നോട്ടീസ് അയച്ചിട്ടും റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോൾ പേരിന് ടാറും മെറ്റിലും റോഡിൽ ഇറക്കി ഇടുക മാത്രമാണ് കരാറുകാരൻ ചെയ്യുന്നത്. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ ജെ.സി.ബി ഉപയോഗിച്ച് റോഡ് വൃത്തിയാക്കുന്നുമുണ്ട്. അടൂർ ബൈപ്പാസ് - മണക്കാല റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മൂന്നോളം എൽ.പി സ്കൂളും അങ്കണവാടിയും സ്വകാര്യ പ്ലെ സ്കൂളും ഈ റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ദിവസേന നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡായിട്ടും നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നഗരസഭ അധികൃതർ ഇടപെടുന്നില്ലെന്ന് മൂന്നാളം വാർഡ് കൗൺസിലർ രൂപേഷ് അടൂർ പറഞ്ഞു. അടുത്തിടെ നടന്ന കൗൺസിൽ യോഗത്തിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. നഗരസഭ പരിധിയിൽ ടെൻഡർ ഏറ്റെടുത്തിട്ട് ഒരു വർഷമായിട്ടും പണി പൂർത്തീകരിക്കാത്ത നിരവധി റോഡുകൾ ഉണ്ട്.

...................................

"നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. 5ന് മുൻപ് റോഡ് പണി തുടങ്ങാൻ തയാറായില്ലെങ്കിൽ നഗരസഭ ഓഫീസിനു മുന്നിൽ സത്യഗ്രഹം ആരംഭിക്കും.

രൂപേഷ് അടൂർ

(അടൂർ നഗരസഭ കൗൺസിലർ)

............................

30ന് മുൻപ് ഈ റോഡ് ഉൾപ്പെടെ നഗരസഭ പരിധിയിൽ ടെൻഡർ എടുത്ത് പണി പൂർത്തിയാകാത്ത റോഡുകൾ പൂർത്തീകരിക്കണമെന്ന് കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്."

റീന ശാമുവേൽ

(അടൂർ നഗസഭ ചെയർപേഴ്സൺ)

..............................................................

പരാതിയുമായി നാട്ടുകാർ

ടെൻഡർ എടുത്തത് 8 ലക്ഷത്തിന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL