റാന്നി : താലൂക്ക് ആസ്ഥാന ആശുപത്രി ഇലക്ട്രീഷ്യൻ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: എസ്.എസ്.എൽ.സി, ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷത്തെ ഐ.ടി.ഐ പരിശീലനത്തിനു ശേഷം ലഭിച്ച ഇലക്ട്രീഷ്യൻ ട്രേഡിലുളള എൻ.ടി.സി അല്ലെങ്കിൽ ഐ.ടി.ഐയിൽ 18 മാസത്തെ കോഴ്സും ആറ് മാസത്തെ ഇൻപ്ലാന്റ് ട്രെയിനിംഗും കഴിഞ്ഞ ശേഷം ഇലക്ട്രീഷ്യൻ ട്രേഡിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്. പ്രായപരിധി 20-45. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം റാന്നി താലൂക്ക് ആശുപത്രിയിൽ അഞ്ചിന് രാവിലെ 10.30 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9188522990.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |