പത്തനംതിട്ട : വിമുക്തഭടന്മാരുടെ മക്കൾക്ക് സൈനികക്ഷേമ വകുപ്പ് നൽകുന്ന 2025-26 വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ, സർവകലാശാലകൾ നടത്തുന്ന റഗുലർ കോഴ്‌സുകൾക്ക് മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കൂ. 2025-26ൽ പത്താം തരം മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കും രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. serviceonline.gov.in/kerala ലൂടെ 30 വരെ അപേക്ഷിക്കാം. ഫോൺ: 0468 2961104.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |