മല്ലപ്പള്ളി : വട്ടശ്ശേരിൽ ഗീവർഗീസ് മാർദിവന്നാസി യോസിന്റെ ജീവിതവും ജീവചരി ത്രവുമില്ലാതെ കേരളത്തിലെ ക്രൈസ്തവ സഭാചരിത്രം പൂർണമാകില്ലെന്ന് വർഗീസ് മാമ്മൻ എം.എൽ.എ. പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ 68 -ാമത് ജന്മദിനത്തോടനുബന്ധിച്ച് പനയമ്പാല കരുണഗിരി കരുണാലയത്തിൽ നടന്ന ഭാസുര ജന്മം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പോളസ് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം മാനേജർ ഫാ.വി.ജോൺസൺ, കുഞ്ഞുകോശി പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഫാ.വൈ.മത്തായിക്കുട്ടി, ഫാ.ജോബ് മാത്യു, ജേക്കബ് മാമ്മൻ, സജി പൊയ്കുടി, സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |