ചെന്നീർക്കര : അഖിലേന്ത്യാ ട്രേഡ് പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ഗവ.ഐ.ടി.ഐയിൽ ജില്ലപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോൾ കോശി അദ്ധ്യക്ഷയായി. പത്തനംതിട്ട നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.സഗീർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജിനു ഉല്ലാസ് മൊമന്റോയും കോട്ടയം മേഖല ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് ഷെറിൻ ജോസഫ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.അരുൺകുമാർ, ആർ.സ്നേഹലത, തിൽഷദ് ബീഗം, പി.കെ.സദാശിവൻ, ആർ.വിനോദ്, ജി.എസ്.സജീഷ്, ബി.രഞ്ജിത്കുമാർ, എ.വി.ഷിജി, സ്റ്റാഫ് സെക്രട്ടറി ബിപിൻ വി.നാഥ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |