ആറ്റിങ്ങൽ: മാമം ജംഗ്ഷനിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള മൺപാത കോൺക്രീറ്റ് ചെയ്യാൻ തീരുമാനമായി. മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാവുന്നതിനാൽ കാൽനട പോലും ദുസഹമാണ്. നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖല കൂടിയാണിത്. ഒ.എസ് അംബിക എം.എൽ.എ, ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,വാർഡ് കൗൺസിലർ ഒ.പി.ഷീജ തുടങ്ങിയവർ നാഷണൽ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് റോഡ് അടിയന്തരമായി കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |