രാമനാട്ടുകര: മാരക രാസ ലഹരി ഗുളികയുമായി ഗുരുവായൂരപ്പൻ കോളേജ് സ്വദേശി എക്സൈസ് പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് റിസ്വാനെ ഇന്നലെ വൈകിട്ട് ഇരിങ്ങല്ലൂരിൽ വച്ച് പിടികൂടിയത്. 35 ഓളം ലഹരി ഗുളികകളാണ് പ്രതിയുടെ കൈയിൽ നിന്ന് പിടികൂടിയത്. മൈസൂരിൽ നിന്ന് മത്സ്യ വാഹനത്തിൽ കോഴിക്കോട് എത്തിക്കുകയാണ് പ്രതിയുടെ പ്രധാന ജോലി. ഇവിടെ നിന്ന് മറ്റു കണ്ണികളിലേക്ക് വിതരണം ചെയ്യും. പ്രധാന കണ്ണികൾക്കെതിരെ എക്സൈസ് അന്വേഷണം ഊർജിതമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മിൽട്ടൺ മെൽവിൻ, റെജി എം.ജിനീഷ്, സുജിത്ത്, പ്രശാന്ത്, പി.ബിജിഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |