
കിളിമാനൂർ:എക്സൈസ് കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ നിന്ന്ചാടിപ്പോയി. അടയമൺ ,കൊപ്പം,പണ്ടകശാല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് (30) ആണ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടത്.കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 2. 2കി.ഗ്രാം കഞ്ചാവും , ചാരായവും സഹിതം ഇയാളെ വീട്ടിൽ നിന്നു തിങ്കളാഴ്ച പുലർച്ചെ പിടികൂടുകയായിരുന്നു.രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കവെ പ്രതി ബാത്ത്റൂമിൽ പോകണമെന്ന് അറിയിക്കുകയായിരുന്നു.ബാത്ത് റൂമിൽ പോകുന്നു എന്ന വ്യാജേന ഇയാൾ എക്സൈസ് ഗാർഡിനെ തള്ളിയിട്ട ശേഷം ഓടി രക്ഷപെടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തിങ്കൾ രാത്രിയും, ഇന്നലെ പകലും ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.അതേ സമയം ഇയാളുടെ വിലങ്ങ് പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോർമറിന്റെചുവട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |