വെള്ളറട: പനച്ചമൂട് ജമാത്തിന്റെ നേതൃത്വത്തിൽ ഉംറ ക്ളാസ് സംഘടിപ്പിച്ചു. പനച്ചമൂട് കാസിനോവ ഓഡിറ്റോറിയത്തിൽ ജമാത്ത് പ്രസിഡന്റ് ലിയാഖത് അലിഖാൻ ഉദ്ഘാടനം ചെയ്തു. ട്രാൻസിറ്റ് ഹോളിഡേയ്സ് എം.ഡി എ.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു.പനച്ചമൂട് ഷാജഹാൻ, ജമാത്ത് സെക്രട്ടറി എ.ഷഹാബ്ദിൻ,അനസാരി അൽ അബ്രാറി,സുലൈമാൻ മൗലവി അൽ നിസാമി,കുടപ്പനമൂട് ഇമാം അൽ അമീൻ മൗലവി,ലിബർട്ടി ഷാഹുൽ,കുറ്റിച്ചൽ ഷെരീഫ്, തുടങ്ങിയവർ സംസാരിച്ചു.ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖല പ്രസിഡന്റ് അമാനുള്ള മിഫ് താഹി ക്ളാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |