ബാലരാമപുരം: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.കാഞ്ഞിരംകുളം ബ്രാഞ്ച് സമ്മേളനം മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരംകുളം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പരശുവയ്ക്കൽ രാജേന്ദ്രൻ, വി.സുധാകരൻ, കരിച്ചൽ ജ്ഞാനദാസ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ: സി.എം ജയചന്ദ്രൻ (പ്രസിഡന്റ് ), കെ.സുരേന്ദ്രൻ നാടാർ (വൈസ് പ്രസിഡന്റ് ), എ.സുകുമാരൻ (സെക്രട്ടറി), ആർ.രാഹുൽ, രത്നദാസ് (ജോ.സെക്രട്ടറിമാർ), പി.രാജേശ്വരി (ട്രഷറർ), കരിച്ചൽ ഗോപാലകൃഷ്ണൻ (സെൻട്രൽ കൗൺസിൽ അംഗം), ഡി.അനിത, ബി.ദിലീപ്, പി.സോമദാസ് (സംസ്ഥാന കൗൺസിൽ അംഗങ്ങൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |