തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ വിധി 17ന് പ്രസ്താവിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് ജഡ്ജ് എ.എം. ബഷീറിന് മുമ്പാകെ മൂന്ന് ദിവസങ്ങളായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഒന്നാം പ്രതിയായ ഗ്രീഷ്മ ഷാരോണിന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതും ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മലകുമാരൻ നായരും തെളിവു നശിപ്പിച്ചതും തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ വാദിച്ചു. എന്നാൽ പ്രതികൾ നിരപരാധികളാണെന്ന് പ്രതിഭാഗവും വാദിച്ചു.
2022 ഒക്ടോബർ 14നാണ് ഷാരോൺ രാജിന് ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയത്.
അന്നത്തെ റൂറൽ എസ്.പി ആയിരുന്ന ശില്പ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. എസ്.പി എം.കെ. സുൽഫിക്കർ,ഡിവൈ.എസ്.പിമാരായ കെ.ജെ ജോൺസൺ,വി.ടി റാസിത്ത്,പാറശാല സി.ഐ സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ,അഡ്വ.അൽഫാസ് മഠത്തിൽ, അഡ്വ.നവനീത് കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |