SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

പീഡന ശ്രമം;പ്രതി പിടിയിൽ

തിരുവനന്തപുരം: പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​നി​യെ​ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41)ആണ് അറസ്റ്റിലായത്. പ്രതിയെ കഠിനംകുളം പൊലീസ് ആണ് പിടികൂടിയത്. ഇയാൾ കടന്നുപിടിക്കുന്നതിനിടയിൽ നിലത്തുവീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടുദിവസം മുമ്പാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാര്യം തിരക്കിയപ്പോൾ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വന്നതാണെന്ന് കള്ളം പറഞ്ഞ് മാനുവൽ ബൈക്കിൽ കയറി രക്ഷപ്പെട്ടു. സം​ഭ​വ​ശേ​ഷം​ ​മൊ​ബൈ​ൽ​ ​ഓ​ഫാ​ക്കി​ ​ഒ​ളി​വി​ൽ​പോ​യ​ ​പ്ര​തി​യെ​ ​തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ക​ഠി​നം​കു​ളം​ ​സി.​ഐ​ ​സാ​ജ​ൻ.​ ​ബി.​എ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​ ​അ​നൂ​പ്,​​​ ​എ.​എ​സ്.​ഐ​ ​ജ്യോ​തി​ഷ് ​കു​മാ​ർ​ ​ജി.​എ​സ്,​ ​സി.​പി.​ ​ഗി​രീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL