തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിലെ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം നാളെ വൈകിട്ട് 3ന് കഴക്കൂട്ടം യൂണിയൻ ഓഫീസിൽ നടക്കും. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പരിധിയിലെ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് ഫോറം എന്നിവയുടെ യൂണിയൻ തല ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |