SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

സിറ്റി പൊലീസ് കമ്മിഷണർ ചുമതലയേറ്റു

1

തിരുവനന്തപുരം: പുതിയ സിറ്റി പൊലീസ് കമ്മിഷണറായി തോംസൺ ജോസ് ഇന്നലെ ചുമതലയേറ്റു.ഇന്റലിജൻസ് ഐ.ജിയായി നിയമിതനായ മുൻ കമ്മിഷണർ ജി.സ്പർജൻ കുമാർ ചുമതല കൈമാറി.തൃശൂർ ഡി.ഐ.ജി പദവിയിൽ നിന്ന് കഴിഞ്ഞ ദിവസം അദ്ദേഹം റിലീവായിരുന്നു. മുൻ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിനായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സുരക്ഷാച്ചുമതല. ഇത് കാരണമാണ് പുതിയ കമ്മിഷണറുടെ ചുമതലയേൽക്കൽ നീണ്ടത്. പുതിയ തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശനനും കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL