
തിരുവനന്തപുരം: 'ഡ്രഗ് ഫ്രീ കേരള' എന്ന സന്ദേശം ഉയർത്തി ഗ്രൂപ്പ് ഒഫ് ടെക്നോളജി കമ്പനീസ് (ജി ടെക്) സംഘടിപ്പിക്കുന്ന ജി ടെക് കേരള മാരത്തൺ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ടീ ഷർട്ട് പുറത്തിറക്കി.ടെക്നോപാർക്ക് സി.ഇ.ഒ കേണൽ (റിട്ട) സഞ്ജീവ് നായരുടെ സാന്നിദ്ധ്യത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എയാണ് ടീ ഷർട്ട് പുറത്തിറക്കിയത്.ചടങ്ങിൽ ടാറ്റ എൽക്സി ജി ടെക് ആൻഡ് സെന്റർ ഹെഡ് സെക്രട്ടറി വി.ശ്രീകുമാർ,എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ പീപ്പിൾ ആൻഡ് കൾച്ചർ ഡയറക്ടർ മനോജ് ഇലഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 9ന് ടെക്നോപാർക്കിലാണ് മാരത്തൺ നടക്കുക. ലഹരി ദുരുപയോഗത്തിനെതിരെ 7500ലധികം പേർ പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാരത്തണാണിതെന്ന് സംഘാടകർ പറഞ്ഞു. ഹാഫ് മാരത്തൺ (21.1 കി.മീ), 10 കി.മീ, ഫൺ റൺ (3 കി.മീ - 5 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തൺ. www.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |