
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തയാറാക്കിയ 'എക്സൈസ്; മാറുന്ന കാലത്തിനൊപ്പം" എന്ന ദ്വിദിന ശില്പശാല റിപ്പോർട്ട് മന്ത്രി എം.ബി.രാജേഷ്, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവിന് നൽകി പ്രകാശനം ചെയ്തു. വകുപ്പിനെ കാലാനുസൃതമായി നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ സർക്കാരിനുമുന്നിൽ സമർപ്പിച്ച സംഘടനയെ മന്ത്രി അഭിനന്ദിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ്,റിപ്പോർട്ട് തയാറാക്കുന്നതിൽ പങ്കുവഹിച്ച എസ്.ദിലീപ് കുമാർ എന്നിവരെ മന്ത്രി അനുമോദിച്ചു.
കെ.എസ്.ഇ.എസ്.എ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. മോഹൻ കുമാർ, സംഘടനാ ഭാരവാഹികളായ കെ.സന്തോഷ്കുമാർ,അനിൽ കുമാർ.എം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |