പാലോട്: മ്ലാവിനെ വെടിവച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റുചെയ്തു. 2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ നിന്നാണ് ഏഴാംഗ സംഘം മ്ലാവിനെ വെടിവച്ചിട്ടത്. അന്ന് കേസിലെ അഞ്ചുപേരെ വനം വകുപ്പ് പിടികൂടിയിരുന്നു. അന്ന് ഒളിവിൽപ്പോയ പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി ഉവൈസുദീൻ, പെരിങ്ങമ്മല കുണ്ടാളംകുഴി സ്വദേശി നന്ദു. എൽ എന്നിവരെയാണ് റേഞ്ച് ഓഫീസർ എൽ. സുധീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ ഉവൈസുദ്ദീന്റെ മക്കളായ റാഷിദും റെനീസും നേരത്തെ പിടിയിലായിരുന്നു. ഇതേ സംഘത്തെ നേരത്തെ കേഴയെ വെടിവച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു. സെക്ഷൻ ഓഫീസർ ജെ. സന്തോഷ് ബീറ്റ് ഓഫീസർമാരായ മെൽവിൻ, വിഘനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |