നേമം: കോടികളുടെ തട്ടിപ്പിനെ തുടർന്ന് ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത നേമം സർവീസ് സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറി ബാലചന്ദ്രൻ നായരെ അറസ്റ്റുചെയ്‌തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വി.രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്. കഴിഞ്ഞ പത്തുദിവസമായി ഇയാൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി വരികയായിരുന്നു. ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടിയല്ല ഇയാൾ നൽകിയതെന്നും മൊഴികളിലുള്ള വൈരുദ്ധ്യത്തെ തുടർന്നാണ് അറസ്റ്റെന്നും ഡിവൈ.എസ്.പി പി.വി.രമേഷ് കുമാർ പറഞ്ഞു. പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരുടെയും അറസ്റ്റ് വൈകാതെയുണ്ടാകുമെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കി. ബാലചന്ദ്രൻ നായരെ റിമാൻഡ് ചെയ്‌തു.
200കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നേമത്ത് നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ ആറുമാസമായി ഇവിടെ നിക്ഷേപകർ തങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള സമരത്തിലാണ്. നാളെ ബാങ്കിന് മുന്നിൽ നിക്ഷേപകർ പട്ടിണിക്കഞ്ഞി സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |