SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

പൊതുയോഗവും കുടുംബ കൂട്ടായ്മയും

tss

ചിറയിൻകീഴ്: കേരള തണ്ടാൻ മഹാസഭ പെരുങ്ങുഴി ശാഖയുടെ പൊതുയോഗവും കുടുംബ കൂട്ടായ്മയും സംസ്ഥാന പ്രസിഡന്റ് ഡോ.പി.എൻ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുദേവൻ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖാ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് വിതരണവും മുതിർന്ന ശാഖാംഗങ്ങളെ ആദരിക്കലും പൊലീസ് സൂപ്രണ്ട് എൻ.ഗോപാലകൃഷ്ണൻ നിർവഹിച്ചു. കിടപ്പുരോഗികൾക്കുള്ള ധനസഹായ വിതരണം മഹാസഭയുടെ ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണനും ചികിത്സാ സഹായ വിതരണം സെക്രട്ടറി ചന്ദ്രഹാസനും നിർവഹിച്ചു. മുൻതാലൂക്ക് യൂണിയൻ പ്രസിഡന്റ് രാമചന്ദ്രൻ,സെക്രട്ടറി തോന്നയ്ക്കൽ ചന്ദ്രൻ,സുരേന്ദ്രൻ,അനിൽകുമാർ,സാനിഷ് കുമാർ,അഡ്വ.സ്വപ്ന എന്നിവർ പങ്കെടുത്തു. ബി.സുധർമ സ്വാഗതവും എസ്.സുപ്രഭ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സുരേന്ദ്രൻ (പ്രസിഡന്റ്),സുപ്രഭ,സതീശൻ (വൈസ് പ്രസിഡന്റുമാർ),പ്രേമ (സെക്രട്ടറി),സുധർമ്മ,അമ്പാടി (ജോയിന്റ് സെക്രട്ടറിമാർ),മണിക്കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL