
ആറ്റിങ്ങൽ: കൊല്ലമ്പുഴ ശ്രീപദ്മനാഭസ്വാമി ചാരിറ്റബിൾ സൊസൈറ്റിയുടെ ധർമ്മാശുപത്രിയുടെ 38-ാമത് സ്ഥാപക ദിനാഘോഷവും അർബുദ നിർണയ ക്യാമ്പും ഗൗരി പാർവതിബായി ഉദ്ഘാടനം ചെയ്തു. ശ്രീപദ്മനാഭസ്വാമി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഡോ.കെ.ജയറാംദാസ് അദ്ധ്യക്ഷത വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് എസ്.മോഹനചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഗൗരി പാർവതിബായിക്ക് ആറ്റിങ്ങൽ ദേശവാസികളുടെ സ്നേഹോപഹാരം നൽകി.വാർഡ് കൗൺസിലർ ഗിരിജ,ഐ.എം.എ ചിറയിൻകീഴ് ബ്രാഞ്ച് പ്രസിഡന്റ് ഡോ.പി.എസ്.പത്മപ്രസാദ്,കവടിയാർ പാലസ് സെക്രട്ടറി എസ്.ബാബുനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം ക്യാൻസർ പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |