SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ഭിന്നശേഷി കലോത്സവം

kalotsavam

ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ശാർക്കര ഗവ.യു.പി.എസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,ബ്ലോക്ക് മെമ്പർമാരായ കെ.മോഹനൻ,രാധിക പ്രദീപ്,ജി.ശ്രീകല,പി.അജിത,ആർ.പി നന്ദുരാജ്,പി.കരുണാകരൻ നായർ,സി.ഡി.പിഒമാരായ സിജി മജീദ്,എസ്.സജിത തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനോദ്ഘാടനവും സമ്മാന വിതരണവും വി.ശശി എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL