
കിളിമാനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാർ ഫെസ്റ്റിലെ ഞറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഒ.എസ് അംബിക എം.എൽ എ ഉദ്ഘാടനം ചെയ്തു.ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ബി. ജോഷി ബാസു ആദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ജെ.ബാബുരാജ് സ്വാഗതം പറഞ്ഞു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, പഴയ കുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലീൽ,എസ് ശ്യംനാഥ്,ജനറൽ സെക്രട്ടറി കെ.പുഷ്പരാജൻ,പ്രോഗ്രാം കൺവീനർ വി.വിനോദ്,വനിതാ വിംഗ് പ്രസിഡന്റ് ജാസ്മിൻ സൈജു എന്നിവർ സമ്മാന വിതരണം നടത്തി. ഷാജഹാൻ,ബാബു പ്രബുലചന്ദ്രൻ,മുഹമ്മദ് റാഫി,കുന്നിൽ ഷാജഹാൻ,സുലൈമാൻ,ഷാജു, രഞ്ചൻ ,രാജു,ജയൻ ജുനൈദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |