
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് വിദ്യാർത്ഥികൾ തയാറാക്കിയ 'സ്വാതന്ത്ര്യ കീർത്തി" എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഹരിപ്പാട് വെള്ളംകുളങ്ങര ഗവ. യു.പി.എസിലെ സാമൂഹ്യശാസ്ത്ര ക്ലബിലെ കുട്ടികളാണ് പുസ്തകത്തിന്റെ രചയിതാക്കൾ. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നടത്തിയ പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് പുസ്തകം രചിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |