
തിരുവനന്തപുരം: ചിറയിൻകീഴ് വലിയകടയിലെ ശ്രീനേത്ര കണ്ണാശുപത്രിയുടെ ഉദ്ഘാടനം അടൂർപ്രകാശ് എം.പി നിർവഹിച്ചു. ശ്രീനേത്രയുടെ ആറാമത്തെ ബ്രാഞ്ചാണ് പ്രവർത്തനമാരംഭിച്ചത്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രത്യേക ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാമാസവും പത്തുപേർക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ ചെയ്തു കൊടുക്കുക എന്നതാണ് പദ്ധതി. ചിറയിൻകീഴ് എം.എൽ.എ വി.ശശി അദ്ധ്യക്ഷനായി. യോഗത്തിൽ അഡ്വ. വി.ജോയി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം,ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ്,അഞ്ചുതെങ്ങ് പ്രസിഡന്റ് വി.ലൈജു, വാർഡ് മെമ്പർമാരായ ശിവപ്രഭ,അനീഷ് പത്മനാഭൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |