SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം

madhava-kavi

മലയിൻകീഴ്: മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മലയിൻകീഴ് ജംഗ്ഷനിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയർത്തിയശേഷം ചേർന്ന യോഗം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മാധവകവികേന്ദ്രം ആരംഭിച്ച അന്നദം പദ്ധതിയുടെ 1660 ദിവസം പിന്നിട്ടതിന്റെ ഭാഗമായി ജംഗ്ഷനിൽ അന്നപ്പെട്ടി സ്ഥാപിച്ചു.
രക്ഷാധികാരി എസ്.കൃഷ്ണൻകുട്ടിനായർ അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ,ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ,വൈസ് പ്രസിഡന്റ് പി.അനിൽകുമാർ എന്നിവർ സംസാരിച്ചു. ശ്രീജിത്, സുധാകരൻ,മനോഹരൻ, വനജ ടീച്ചർ എന്നിവർ ദേശഭക്തി ഗാനാലാപനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL