
പള്ളിക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടുപേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.മടവൂർ വേമൂട് ചരുവിള പുത്തൻവീട്ടിൽ രാജീവ്(39),മടവൂർ പുലിയൂർകോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം.പള്ളിക്കൽ എസ്.എച്ച്.ഒ രാജീവ് കുമാർ,എസ്.ഐ രാജീ കൃഷ്ണ,സി.പി.ഒമാരായ കിരൺ,സിയാസ്,നിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |