തിരുവനന്തപുരം: ഒന്നര കിലോ കഞ്ചാവുമായി ഒരാളെ പൂജപ്പുര പൊലീസ് അറസ്റ്റു ചെയ്തു. തിരുമല തൃക്കണ്ണാപുരം പ്ലാവിള ജയ് നഗറിൽ ജെ.ആർ.എ 446,ടി.സി 48/2445 കൃഷ്ണകൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ.എസ് (28)നെയാണ് തിരുമല ജയ് നഗർ ഭാഗത്ത് വച്ച് പൂജപ്പുര പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കന്റോൺമെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റി ഡാൻസാഫ് അംഗങ്ങളും പൂജപ്പര എസ്.എച്ച്.ഒ ഷാജിമോൻ.പി, എസ്.ഐ സുധീഷ്,എസ്.സി.പി.ഒ സതീഷ്, സി.പി.ഒ അഭിലാഷ്, ഹോംഗാർഡ് പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |