SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

എൻജിൻ കേടായി ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

1

വിഴിഞ്ഞം: എൻജിൻ കേടായി ഉൾക്കടലിൽ അകപ്പെട്ട ബോട്ടിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്‌മെന്റ് സുരക്ഷിതമായി വിഴിഞ്ഞം ഹാർബറിലെത്തിച്ചു.

കൊല്ലം സ്വദേശി അനിൽ ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഹാർബറിൽ നിന്ന് 3 നോട്ടിക്കൾ മൈൽ അകലെ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശപ്രകാരം വിഴിഞ്ഞത്തുനിന്നും മറൈൻ ആംബുലൻസിൽ മറൈൻ എൻഫോഴ്സ്‌മെന്റ് എസ്.ഐ ബി.ദീപുവിന്റെ നേതൃത്വത്തിൽ,സിവിൽ പൊലീസ് ഓഫീസർ വിനിൽ വി.എൽ,ലൈഫ് ഗാർഡുമാരായ ബനാൻഷ്യസ്,സെൽവരാജ്,മറൈൻ ആംബുലൻസ് ക്യാപ്ടൻ വാൽത്തൂസ് ശബരിയാർ,ചീഫ് എൻജിനിയർ അരവിന്ദൻ,ക്രൂമാരായ അഭിരാം,അഭിമന്യൂ,നഴ്സ് ശ്യാം എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL