SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ക്യാൻസർ ബോധവത്കരണം

swami-rithambharananda

വർക്കല: വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ക്യാൻസറിനെതിരെ ഒരുമിക്കാം എന്ന സന്ദേശം ഉയർത്തി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലും വർക്കല ബ്ലോക്ക് പഞ്ചായത്തും അയന്തി സ്നേഹ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഹോസ്‌പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്‌തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്‌മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ക്യാൻസർ പ്രതിരോധ നടപടികളെക്കുറിച്ചും ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ഡോ.നിഷാദ്.എസ്.കെ ക്ലാസെടുത്തു. സുശീലൻ,ജി.കുഞ്ഞുമോൾ,എസ്.രവീന്ദ്രൻ,കെ.ജോസ്,എസ്.സിന്ധു,ഡോ.അലീഷ ആനി ജവഹർ എന്നിവർ സംസാരിച്ചു. കെ.ജെ.സീനത്ത് സ്വാഗതവും എസ്.ഷാജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL