
വർക്കല: മൂങ്ങോട് വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ ആഘോഷത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി ചേർന്ന മതേതര സംഗമം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഡോ.ജോൺ ബോസ്ക്കോ അദ്ധ്യക്ഷത വഹിച്ചു. പാരീഷ് കൗൺസിൽ വൈസ് പ്രസിഡന്റ് എം. ജോസഫ് പെരേര ആമുഖപ്രഭാക്ഷണം നടത്തി. വർക്കല ബ്ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, ചെറുന്നിയൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല,വൈസ് പ്രസിഡന്റ് എം.തൻസിൽ,മെമ്പർമാരായ ഷേർളി ജെറോം,വൻകടവ് വിജയൻ,കൗൺസിൽ സെക്രട്ടറി ജേക്കബ് പീറ്റർ തുടങ്ങിയവർ സംസാരിച്ചു. കല്ലമ്പലം എസ്.ഐ, കെ.എസ്.ഇ.ബി,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |