കല്ലമ്പലം: ബൈക്കിലെത്തി വഴി ചോദിക്കാനെന്ന വ്യാജേന നിറുത്തി വൃദ്ധയുടെ രണ്ട് പവൻ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനായി കല്ലമ്പലം പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.പുല്ലൂർമുക്കിൽ കരവാരം റോഡിൽ തോട്ടത്ത് മാടൻനടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭവം
പാവല്ല പ്ലാവിള വീട്ടിൽ സരസ്വതി അമ്മയുടെ (70) മാലയാണ് കവർന്നത്.കല്ലമ്പലത്ത് നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം.നടന്നുപോവുകയായിരുന്ന ഇവരോട് സ്‌കൂട്ടറിലെത്തിയ ആൾ ദാമോദരന്റെ വീടു തിരക്കി.ദാമോദരനെ അറിയില്ലെന്ന് സരസ്വതി അമ്മ പറയുന്നതിനിടയിൽ യുവാവ് കഴുത്തിലെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുകൈകളിലും സാധനങ്ങളുമായി നിന്ന വീട്ടമ്മയ്ക്ക് പെട്ടെന്ന് അക്രമിയെ തടയാനും കഴിഞ്ഞില്ല.സംഭവത്തെ തുടർന്ന് ബോധരഹിതയായി ഇവർ റോഡിൽ വീഴുകയും ചെയ്‌തു. ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. സരസ്വതി അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പൊലീസ് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. സ്‌കൂട്ടറിൽ അതേ സമയത്ത് കടന്നു പോയ യുവാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |