
നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തിന്റെ പേരിലുള്ള ജാതി തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാടാർ സംയുക്ത സമിതി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് ധർണ നടത്തി. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് ധർണ ഉദ്ഘാടനം ചെയ്തു. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,എൻ.എസ്.എഫ് ജനറൽ സെക്രട്ടറി ചൊവ്വറ സുനിൽ നാടാർ,കാഞ്ഞിരംകുളം സുദർശനൻ,കള്ളിക്കാട് ശ്യാം,ലൈജു,ജയരാജ്, കരിച്ചൽ ജയകുമാർ,അഡ്വ.സുദേവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |