SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

പാഴ്സൽ നൽകാൻ വൈകിയെന്നാരോപിച്ച് തട്ടുകട ജീവനക്കാരനെ മർദ്ദിച്ചു

വെള്ളറട: പാഴ്സൽ നൽകാൻ വൈകിയെന്നാരോപിച്ച് തട്ടുകട ജീവനക്കാരന് മർദ്ദനം. വെള്ളറട കൊല്ലകുടികയറ്റത്തെ തട്ടുകടയിലെ ജീവനക്കാരൻ ബൈസിലി (56)നാണ് കഴിഞ്ഞദിവസം രാത്രി കടയിൽ സാധനം വാങ്ങാനെത്തിയ യുവാവ് ഹെൽമറ്റ് ഉൗരി മുഖത്തടിച്ചത്. മർദ്ദനമേറ്റ ഇയാൾ വെള്ളറട സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. വെള്ളറട പൊലീസ് കേസെടുത്തു. ആനപ്പാറ കരിമരം കോളനിയിലെ നിഷാദ് 22 ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തേടി പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. നിരവധി കേസിലെ പ്രതിയായ ഇയാളെ നേരത്തേ കാപ്പചുമത്തി നാടുകടത്തിയിരുന്നതാണ്. വീണ്ടും തമിഴ്നാട് അതിർത്തിയിൽ താമസിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL